Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര ത്തിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് യുവതിക്ക്  പരിക്കേറ്റു.

Above Post Pazhidam (working)

ഗുരുവായൂർ  : ശക്തമായ കാറ്റിലും മഴയിലും ഗുരുവായൂര്‍ ക്ഷേത്രനടയിലെ കൂവളത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് യുവതിക്ക് പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ സ്വദേശി കണിയരിക്കല്‍ നിഖിലിന്റെ ഭാര്യ  അനുമോള്‍(24)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

Ambiswami restaurant

ഇന്നലെ വൈകിട്ടാണ് ഇവര്‍ ഗുരുവായൂരിലെത്തിയത്. ഇന്ന് രാവിലെ ആറുമണിക്ക് ദര്‍ശനം കഴിഞ്ഞ് ലോഡ്ജിലേക്ക് തിരികെ പോയിരുന്നു. പ്രസാദം വാങ്ങിക്കാനായി വീണ്ടും എത്തിയ സമയത്താണ് മരം പൊട്ടി വീണത്. വലിയ കമ്പ് വീണ് തല പൊട്ടി.

Second Paragraph  Rugmini (working)

ഉടന്‍തന്നെ ഭക്തരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഇവരെ ആംബുലന്‍സില്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. യുവതിയുടെ തല്ക്ക് 9 തുന്നലുണ്ട്.