അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണ് : ജസ്റ്റിസ് കുര്യൻ ജോസഫ്.
ഗുരുവായൂര്‍: അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. പങ്കുചേരലിൻറെയും പങ്കെടുക്കുന്നതിൻറെയും പങ്കുവെക്കലിൻറെയും സംസ്കാരം മലയാളിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാപ്റ്റൻ പി.ജെ. സ്റ്റൈജു അധ്യക്ഷത വഹിച്ചു. കേണൽ സി.ഐ തോമസ് മുഖ്യാതിഥിയായി. വിവിധ മേഖലകളിലെ പ്രഫ. പി. നാരായണ മേനോൻ, ഡോ. ആർ. മോഹന വർമ, പി.ആർ.എൻ. നമ്പീശൻ, സിസ്റ്റർ അൽഫോൺസ് മരിയ, ടി.എൽ. കൊച്ചൗസേപ്പ്, സുൽഫത്ത് ബക്കർ, അഹമ്മദ് ഇബ്രാഹിം, എ.ഡി. ആൻറോ, സുനിൽ ചൂണ്ടൽ, ജോമി ജോൺസൻ, ഡൊമിനിക് കൂനമൂച്ചി, പി.എൻ. ആര്യാദേവി, അബ്രഹാം ലിങ്കൻ, ലിജിത് തരകൻ എന്നിവരെയാണ് ആദരിച്ചത്. അമ്പിളി പീറ്റർ, ടി.ജെ. വിജു എന്നിവർ സംസാരിച്ചു.