Header 1 = sarovaram
Above Pot

ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂർ : ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു . ദശമി ദിവസം രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ വെച്ചാണ് ആന ഇടഞ്ഞത് . പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ ഒഴിഞ്ഞു മാറി .

Astrologer

ഉടൻതന്നെ പടിഞ്ഞറെ ഗോപുര വാതിൽ അടച്ചു ഭക്തരെ നിയന്ത്രിച്ചു . രണ്ടാം പാപ്പാൻ വി സി മണികണ്ഠൻ ആനപ്പുറത്ത് ഇരിക്കുമ്പോഴാണ് ആന ഇടഞ്ഞത് . , ഇടഞ്ഞ കൊമ്പൻ മഴ വെള്ളം ഒഴുകി പോകാൻ സ്ഥാപിച്ച പ്ലാസ്റ്റിക്ക് പൈപ്പ് തകർത്ത് വലിച്ചെറിഞ്ഞു . അപ്പോഴേക്കും . കെ വി സജിയുടെ നേതൃത്വത്തിൽ മറ്റു ആനകളുടെ പാപ്പാന്മാർ എത്തി കാച്ചർ ബെൽറ്റ് ഇട്ട് ആനയെ വരുതിയിലാക്കി .

പിണ്ഡം പോയതോടെ ആന ശാന്തനായി തുടർന്ന് ആനയെ കിടത്തി നടയും പിൻ കാലുകളും പൂട്ടി പിന്നീട് അനുസരണയുള്ള കുട്ടിയെ പോലെ പനം പട്ടയും കൊമ്പിൽ എടുത്ത് ഒറ്റയടി വെച്ച് ആനക്കോട്ടയിലേക്ക് നടന്നു പോയി . .

കിഴക്കേ നടയിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രസിദ്ധമായ പഞ്ച രത്ന കീർത്തന ആലാപനം നടക്കുന്നതിനിടെയാണ് ആന ഇടയുന്നത് , കച്ചേരി ആസ്വദിക്കുകയായിരുന്ന അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും എ സി പി കെ ജി സുരേഷും വിവരം അറിഞ്ഞു പടിഞ്ഞാറെ നടയിലേക്ക് എത്തി ആനയെ വരുതിയിലാക്കുന്നതിന് നേതൃത്വം നൽകി . , ദേവസ്വം വെറ്റിനറി ഡോകടർ , ആനക്കോട്ടയിലെ ഡി എ മായാ , മാനേജർ ലൈജു മോൾ തുടങ്ങിയ ആനക്കോട്ടയിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു

കുറച്ചു ദിവസങ്ങൾക്ക് മുൻപും ദാമോദർദാസ് ഇടഞ്ഞു പാപ്പാനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു ഒരു കല്യാണ വീഡിയോ ചിത്രീകരണത്തിനിടെ ആന ഇടഞ്ഞു പാപ്പാനെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു . ആ ദൃശ്യങ്ങൾ പിന്നീട് വൈറൽ ആയി മാറി . ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയാൽ മാത്രമാണ് കൊമ്പന് പാപ്പാനോട് കലി വരുന്നത്

Vadasheri Footer