Header 1 vadesheri (working)

കോടിയേരിയും ഉമ്മൻ ചാണ്ടിയും പാക്കിസ്ഥാൻറെ മെഗാഫോണുകളായി മാറി : പി.കെ. കൃഷ്ണദാസ്

Above Post Pazhidam (working)

ഗുരുവായൂർ : കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും പാക്കിസ്ഥാൻറെ മെഗാഫോണുകളായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് ഇരുവരും ആവർത്തിക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലോകം ഒറ്റപ്പെടുത്തിയ പാക്കിസ്ഥാന് പിന്തുണ നൽകിയ ഏക കക്ഷി സി.പി.എമ്മാണ്.

First Paragraph Rugmini Regency (working)

നേരത്തെ ഇന്ത്യൻ പട്ടാളം കശ്മീരിൽ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന് പറഞ്ഞയാളാണ് കോടിയേരി ഇത് പാക്കിസ്ഥാൻ അന്താരാഷ്ട്ര വേദികളിൽ നിരന്തരം ഇന്ത്യക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണ് . സി.പി.എമ്മിനും കോൺഗ്രസിനും സർവ്വസമ്മതനായ നേതാവ് ഇമ്രാൻ ഖാനായി മാറിയിട്ടുണ്ട്. ദേശവിരുദ്ധരും ദേശസ്നേഹികളും തമ്മിലാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസുമായി ബംഗാൾ മോഡൽ സഹകരണമാണോ ,തൃപുര മോഡൽ സഖ്യ മാണോ കേരളത്തിൽ നടപ്പാക്കുന്നത് എന്ന് സി പി എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . തൃശ്ശൂരിൽ സി പി ഐ ദുർബല സ്ഥാനാർത്ഥിയെ നിറുത്തിയത് കോൺഗ്രസിനെ സഹായിക്കാനാണോ എന്ന ചോദ്യത്തിന് കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിന് ശേഷമേ മറുപടി പറയാൻ കഴിയുള്ളു എന്ന് ബി ജെ പി നേതാവ് പറഞ്ഞു

ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡൻറ് കെ.ആർ. അനീഷ്, സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)