Header Aryabhvavan

കൊടകര കവർച്ച കേസ്, ആരുടെ പണമെന്ന് പൊലീസ് പറയാത്തത് എന്തുകൊണ്ട് : ചെന്നിത്തല..

Above article- 1

തിരുവനന്തപുരം: കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെന്ന് പൊലീസ് തുറന്ന് പറയാത്തതെന്ത് കൊണ്ടാണെന്നും ചെന്നിത്തലചോദിച്ചു.

Astrologer

അതേസമയം കൊടകര കവർച്ച കേസിൽ പണം കൊടുത്തയച്ച ധർമരാജനെയും യുവമോർച്ച നേതാവ് സുനിൽ നായിക്കിനെയും പൊലീസ് വീണ്ടും വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെയും മൊഴി വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

25 ലക്ഷം മാത്രമാണ് നഷ്ടമായത് എന്നു ധർമാരാജൻ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും കൂടുതൽ പണം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ ആണ് പൊലീസ്. ധർമാരാജനുമായി ബിസിനസ്സ് ബന്ധം മാത്രമാണ് ഉള്ളത് എന്നാണ് സുനിൽ നയ്ക്കിന്റെ നിലപാട്. കേസിൽ പിടിയിൽ ആവനുള്ള അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Vadasheri Footer