കൊച്ചിയില്‍ വന്‍ ലഹരിവേട്ട, പിടികൂടിയത് 12,000 കോടിയുടെ ലഹരി മരുന്ന്

Above Post Pazhidam (working)

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയത്.

Poonthanam
Rugmani 700-200

സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാന്‍ സ്വദേശി പിടിയിലായി. കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് പിടികൂടിയത്. അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. 134 ചാക്കുകളിലായായിരുന്നു ലഹരിമരുന്നുകള്‍

Vasudev Inn

2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയവ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയതെന്നും ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിതെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.