Header 1 vadesheri (working)

കുടുംബ വഴക്ക്, ഭാര്യ ഭർത്താവിനെ കുത്തി കൊന്നു.

Above Post Pazhidam (working)

കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊച്ചി വൈപ്പിന്‍ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

First Paragraph Rugmini Regency (working)

സംഭവത്തില്‍ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ഇരുവരും. രണ്ട് വീടുകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.

കാറ്ററിങ് ജോലികള്‍ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്

Second Paragraph  Amabdi Hadicrafts (working)