Header 1 = sarovaram
Above Pot

ഗുരുവായൂർ ഉത്സവം : കിറ്റ് വിതരണ സമാപനം ബഹളത്തിൽ കലാശിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ കഞ്ഞി പകർച്ചക്ക് പകരം നടത്തിയ കിറ്റ് വിതരണത്തിന്റെ സമാപനം ബഹളത്തിൽ കലാശിച്ചു .സമാപന സമയത്ത് കൂപ്പൺ ലഭിക്കാത്തവർ ഇരച്ചെത്തിയതാണ് ബഹളത്തിൽ കലാശിച്ചത് . വിതരണ സമയവും കഴിഞ്ഞാൽ സ്റ്റോക്ക് ഉള്ള കിറ്റ് കൂപ്പൺ ഇല്ലാതെ വിതരണം ചെയ്യും എന്ന ധാരണയിൽ എത്തിയവരാണ് ബഹളം വെച്ചതത്രെ . വിതരണ സമയം കഴിഞ്ഞപ്പോൾ കൂപ്പൺ ഇല്ലാതെ നേരത്ത് തന്നെ എത്തി കാത്ത് നിന്നവർക്ക് കിറ്റ് കൊടുക്കാൻ ആ രംഭിച്ചു. കൂടാതെ കേട്ടറിഞ്ഞു പുതിയ ആളുകൾ എത്താതിരിക്കാനായി ഗേറ്റുകൾ അടച്ചിട്ടു.

Astrologer

ഇതോടെ ഗേറ്റിനു പുറത്ത്ആളുകൾ കൂട്ടം ചേർന്ന് ബഹളം വെച്ചു. ബഹളം കൈ വിട്ടു പോകുമെന്ന് കണ്ടപ്പോൾ അഡ്മിനിസ്ട്രേറ്റർ എത്തി കിറ്റ് വിതരണം നിറുത്തി വെപ്പിച്ചു കൂപ്പൺ ലഭിച്ചിട്ടും കിറ്റ് ലഭിക്കത്തവർക്ക് നാളെ ദേവസ്വം ഓഫീസിൽ നിന്ന് കിറ്റ് ലഭിക്കും.30,000 കിറ്റ് വാങ്ങിയതിൽ മൂന്നൂറ്റമ്പത് കിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത് . നാളത്തെ കഴിഞ്ഞുള്ള ബാക്കി കിറ്റ് പ്രസാദ ഊട്ടിന് ഉപയോഗിക്കാനും തീരുമാനമായി .കിറ്റ് വിതരണ സമയം കഴിഞ്ഞിട്ടും 250 ഓളം പേർക്ക് കൂപ്പൺ ഇല്ലാതെ തങ്ങൾ കിറ്റ് നൽകിയെന്നും കൂപ്പൺ ഇല്ലാതെ ജനം ഇരച്ചെത്തിയാൽ തങ്ങൾ എന്താണ് ചെയുക എന്ന് കിറ്റ് വിതരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ചോദിച്ചു .


അതെ സമയം കിറ്റ് വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥർ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചു വരുത്തി കൂപ്പൺ ഇല്ലാതെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു എന്നാണ് കിറ്റ് ലഭിക്കാത്തവർ ആരോപിക്കുന്നത് . ഭണ്ഡാരത്തിൽ വിശ്വാസികൾ ഉഴിഞ്ഞിട്ട 1.26 കോടി രൂപ മുടക്കിയാണ് ദേവസ്വം സർക്കാരിനെ മാതൃക ആക്കി കിറ്റ് വിതരണം ചെയ്തത്. ഒടുവിൽ അതിന്റെ സമാപനം ബഹളത്തിൽ മുങ്ങുകയും ചെയ്തു .കൂപ്പൺ വിതരണത്തിന് ഒരു മാനദണ്ഡവും ഉണ്ടായിരുന്നില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു . നേരമ്പോക്കിന് പോലും ക്ഷേത്ര നടയിൽ എത്താത്തവരാണ് കിറ്റ് വാങ്ങിക്കാൻ വേണ്ടി മാത്രം ഇവിടെ എത്തിയത്. ക്ഷേത്രവുമായി ഒരു ബന്ധവും ഇല്ലാത്തവർക്ക് കിറ്റ് കൊടുക്കേണ്ട കാര്യം ദേവസ്വത്തിന് ഉണ്ടായിരുന്നോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്

Vadasheri Footer