Post Header (woking) vadesheri

കിസാൻ സഭ കേന്ദ്ര ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കർഷക ദ്രോഹ, ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചു അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നടന്ന ബജറ്റിന്റെ കോപ്പി കത്തിച്ചുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.

Ambiswami restaurant

പ്രതിഷേധ സമരം കിസാൻ സഭ ജില്ല ജോയിൻ്റ് സെക്രട്ടറി പിറ്റി പ്രവീൺ പ്രസാദ് ഉൽഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം കെ കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ബിന്ദു പുരുഷോത്തമൻ , ഷംസു അമ്പലത്ത് ,സുരേഷ് ,ജിതേഷ് എന്നിവർ സംസാരിച്ചു, പി പി പ്രമോദ് സ്വാഗതവും രാജീവ് റ്റി.കെ നന്ദിയും രേഖപെടുത്തി

Second Paragraph  Rugmini (working)