Post Header (woking) vadesheri

ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് മന്ദിരം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസം നൽകിയാൽ സമൂഹത്തോട് ഉത്തരവാദിത്തമുള്ള നല്ലതലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ ,പി ടി എ പ്രസിഡൻ്റ് ബിമിത്ത് പി.വി, ചീഫ് എൻജിനീയർ എം വി രാജൻ, എന്നിവർ സംസാരിച്ചു. മന്ദിരത്തിൻ്റെ കരാറുകാരൻ മുഹമ്മദ് റാഷിദിന് മന്ത്രി ഉപഹാരം നൽകി. ഉദ്ഘാടന ചടങ്ങിന് മുൻപ് മന്ത്രി കെ.രാധാകൃഷ്ണൻ ക്ലാസ് മുറികൾ സന്ദർശിച്ചു.

Ambiswami restaurant

രണ്ടുനിലകളിലായി 12548 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെ.ജി.ബ്ലോക്കിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ മനം തൊടുന്ന കഥാപാത്രങ്ങൾ ക്ലാസ് മുറികളെ ആകർഷണീയമാക്കു ന്നു വിശ്വരൂപിയായ ഉണ്ണിക്കണ്ണൻ്റെ ബാലലീലകളും കളി കൂട്ടുകാരൊത്തുള്ള വിനോദങ്ങളും ചുവരിനെ മനോഹരമാക്കുന്നു. കുട്ടികൾക്കേറെയിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളും ജീവൻ തുടിപ്പോടെ ഭിത്തിയിൽ നിറയുന്നു. ദേവസ്വം ചുവർ ചിത്ര പഠന കേന്ദ്രത്തിലെ കലാകാരൻമാരുടെ സൃഷ്ടികളാണ് ക്ലാസ് മുറികളെ കമനീയമാക്കിയിരിക്കുന്നത്. പ്രിൻസിപ്പലിനും അധ്യാപക- അനധ്യാപകർക്കുമായി പ്രത്യേക ഓഫീസുകൾ, സ്റ്റോർ റൂം, പ്ലേ റൂം, കുട്ടികൾക്കായി പ്രത്യേകം ശുചി മുറികൾ എന്നിവയുമുണ്ട്. വിശാലമായ കളിസ്ഥലത്ത് കുട്ടികൾക്കായി പാർക്കും ഒരുക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച കെ.ജി.ബ്ലോക്ക് മന്ദിരത്തിൽ അഗ്നിശമന – രക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.