ഗുരുവായൂർ ക്ഷേത്ര നടയിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാറ്റി തുടങ്ങി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ മാലിന്യം നിക്ഷേപിക്കുന്ന കുറ്റികാട് ദേവസ്വം വൃത്തിയാക്കാൻ തുടങ്ങി. വ്യവഹാരത്തിന്റെ പേര് പറഞ്ഞു വർഷങ്ങൾ ആയി ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലമാണ് ദേവസ്വം വൃത്തിയാക്കാൻ തടങ്ങിയത് .ക്ഷേത്രത്തിൽ എത്തുന്നവർക്ക് അരോചക കാഴ്ച്ചയായിരുന്നു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവും അതിന് മേലെ വളർന്ന കാടും .ആരും ശ്രദ്ധിക്കാതായതോടെ സമീപത്തെ കടക്കാർ മാലിന്യം വലിച്ചെറിയാൻഉപയോഗിച്ച് വരികയായിരുന്നു .
ഭരണ സമിതിയുടെ തീരുമാന പ്രകാരം ആണ് ശുചികരണം നടത്തിയത് . നിരവധി ലോഡ് സാധനങ്ങൾ അവിടെ നിന്നും മാറ്റി . ഈ സ്ഥലത്തിന്റെ മറു ഭാഗം ദേവസ്വം ഗോശാലയിലേക്ക് ആണ് എത്തുന്നത് . ഭക്തർക്ക് ഗോശാല സന്ദർശിക്കാനും ഗോപൂജ നടത്താനും ഈ സ്ഥലം ഉപയോഗപ്രദമാകും . ഭക്തർക്ക് ഉപയോഗപ്രദമായ രീതിയിൽ സ്ഥല വിനിയോഗം നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അഭിപ്രായപ്പെട്ടു ഇതിന് സമീപം നഗര സഭ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കടക്കെതിരെ നടപടി എടുക്കാൻ നഗര സഭയോട് ആവശ്യപ്പെട്ടെങ്കിലും നഗര സഭ അതിന് തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു