Madhavam header
Above Pot

ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷം

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾക്ക് നാളെ തുടക്കമാകും.
ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 14 ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും.

കേശവീയം 2023 ലോഗോ പ്രകാശനം, കേശവൻ സ്മൃതി സംഗമം, ചിത്രരചനാ ക്യാമ്പ് , കേശവനെ പരിപാലിച്ചവർക്കുള്ള ആദരം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. കേശവനെ നടയിരുത്തിയ നിലമ്പൂർ കോവിലകത്തെ മുതിർന്ന അംഗം ടി.സി.സുരേന്ദ്രനാഥരാജ, കേശവൻ്റെ പാപ്പാനായിരുന്ന മൂക്കുതല നാരായണൻ നായർ, കേശവൻ്റെ വിഖ്യാത ചിത്രമെടുത്ത പെപിതാ സേത്ത് എന്നിവരെ മന്ത്രി ആദരിക്കും.

Astrologer

എൻ.കെ. അക്ബർ എം എൽ എ ,നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ദേവസ്വം ഭരണസമിതി അംഗം മനോജ് ബി.നായർ നഗരസഭ വാർഡ് കൗൺസിലർ
ശോഭാ ഹരി നാരായണൻ എന്നിവർ സംസാരിക്കും ,ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ ,കെ.ആർ ഗോപിനാഥ്, വി.ജി.രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരാകും.

Vadasheri Footer