
കേരളീയ കലകളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു.

ഗുരുവായൂർ : കോളേജ് വിദ്യാർത്ഥികൾക്കായി കേരളീയ കലകളെക്കുറിച്ച് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റും ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ഭാരതീയഭാഷാവിഭാഗവും സെൻ്റർ ഫോർ ഇന്ത്യൻ നോളേജ് സിസ്റ്റവും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി ‘കേരളീയ കലകൾ’ എന്ന വിഷയത്തിൽ സംസ്ഥാനതല പ്രശ്നോത്തരി മത്സരം സംഘടിച്ചത്

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മത്സരത്തിൽ 20 ടീമുകൾ പങ്കെടുത്തു.
പാലാ സെൻറ് തോമസ് കോളേജിൽ നിന്നുള്ള ലിലിയ മഞ്ജു ജിനുവും ജിന്റു ജയസും അടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ റന സൈൻ എം ഫാത്തിമ അംജത എന്നിവർ അടങ്ങിയ ടീമിനാണ് രണ്ടാം സ്ഥാനം. തൃശൂർ സെൻറ് മേരീസ് കോളേജിലെ മഞ്ജിമ എം മേനോനും നവ്യാ കെ പ്രവീണയും അടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് സർട്ടിഫിക്കറ്റും മെമെന്റോയും സമ്മാനിച്ചു. 30, 31 തീയതികളിൽ ലിറ്റിൽ ഫ്ലവർ കോളേജിൽ നടക്കുന്ന ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയോടനുബന്ധിച്ചാണ് പ്രശ്നോത്തരി സംഘടിപ്പിച്ചിച്ചത്. പ്രശ്നോത്തരി മത്സരം ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ.ബിൻസി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ സി ബി സി ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ അബ്ദു മനാഫ് കെ. അധ്യക്ഷനായിരുന്നു.
