Header 1 = sarovaram
Above Pot

കേരളം വീണ്ടും കോവിഡിന്റെ പിടിയിൽ, സര്‍ക്കാര്‍ മറച്ചു വെച്ച ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തൃശൂർ : കേരളം വീണ്ടും കോവിഡിന്റെ പിടിയിൽ അമരുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് കേരളത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ കോവിഡ് ബാധിച്ചത് 12,94,551 പേര്‍ക്ക്. മരണ സംഖ്യ 21,274. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചു വച്ചിരിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. . വിവരാവകാശ പ്രവർത്തകൻ ആയ കാർത്തികയിൽ മനോജിന് ആരോഗ്യവകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ജനങ്ങള്‍ ഇതു വരെ അറിയാത്ത കണക്കുള്ളത്.

Astrologer


2022 ജനുവരിയില്‍ 7,78,492 രോഗികളും 6601 മരണവുമാണുളളത്. ഫെബ്രുവരിയില്‍ 4,73,545 പേര്‍ രോഗികളായപ്പോള്‍ മരണസംഖ്യ 10,938 ആണ്. മാര്‍ച്ചില്‍ 33,469 രോഗികളും 2580 മരണവുമുണ്ട്. ഏപ്രില്‍ മാസത്തില്‍ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും നല്ല കുറവ് സംഭവിച്ചിട്ടുണ്ട്. 9045 രോഗികളും 1155 മരണവുമാണ് ഏപ്രിലിലുള്ളത്.
കോവിഡ് കേരളത്തില്‍ വന്ന 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ 7,60,933 രോഗികളും 3072 മരണവുമാണ് ഉണ്ടായിരുന്നത്. 2021 ല്‍ ഇത് കുത്തനെ ഉയര്‍ന്നു. 44,86,244 രോഗികളും 44,722 മരണവും ഇക്കാലയളവില്‍ ഉണ്ടായി.
ഈ വര്‍ഷം ജനുവരിയില്‍ രോഗികളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിലും മരണ സംഖ്യ കുറഞ്ഞു. ഫെബ്രുവരിയില്‍ രോഗികളുടെ എണ്ണം ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മരണ സംഖ്യയില്‍ ഇരട്ടിയോളം വര്‍ധനവുണ്ടായി.

മാര്‍ച്ച് മാസത്തില്‍ വന്‍ കുറവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. മരണസംഖ്യയ്ക്കും ആനുപാതികമായ കുറവുണ്ടായി. ഏപ്രില്‍ മാസത്തില്‍ രോഗികളുടെ എണ്ണം പതിനായിരത്തിന് താഴേക്ക് വന്നതും മരണ സംഖ്യ 1155 ആയതും ആശ്വാസം പകര്‍ന്നെങ്കിലും കഴിഞ്ഞ മാസം ഒടുവിലെത്തിയപ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് കണ്ടു തുടങ്ങി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും കോവിഡ് പ്രതിദിന കണക്ക് പുറത്തു വിട്ടു തുടങ്ങിയിരിക്കുന്നത്

Vadasheri Footer