header 4

ചിങ്ങനാത്ത് കടവ് പാലം, സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു

ചാവക്കാട് : ചിങ്ങനാത്ത് കടവ് പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച് സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ എം.എല്‍.എ എന്‍,കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു ചാവക്കാട് നഗരസഭ ചെയര്‍മാന്‍ ഷീജ പ്രശാന്ത്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ മുഹമ്മദ് അന്‍വര്‍, കൌണ്‍സിലര്‍മാരായ ഷാഹിദ, ഉമ്മര്‍, സ്മൃതി മനോജ്, കെ ആർ എഫ് ബി അസി.എക്സി.എഞ്ചിനീയര്‍ സജിത്ത്, അസി.എഞ്ചിനീയര്‍ മൈഥിലി, പ്രൊജക്ട് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Astrologer

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചിങ്ങനാത്ത് കടവ് പാലം , അപ്രോച്ച റോഡ് എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സ്ഥല ഉടമകളുടെ ആശങ്കകളും സംശയങ്ങളും പൂർണ്ണമായും പരിഹരിക്കുന്നതിനും സര്‍വ്വേ സംബന്ധിച്ച പ്രാഥമിക നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു