Above Pot

കേരളം ഭരിക്കുന്നത് വേട്ടക്കാരുടെ സർക്കാർ : രമേഷ് ചെന്നിത്തല

ചാവക്കാട് : കേരളം ഭരിക്കുന്നത് വേട്ടക്കാരുടെ സർക്കാർ ആണന്ന് രമേഷ് ചെന്നിത്തല അഭിപ്രായപ്പെട്ടു .ചാവക്കാട് പുന്ന നൗഷാദിന്റെ മൂന്നാം ചരമദിനത്തോടനുബന്ധിച്ചു കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്‌ദേഹം.പുന്ന നൗഷാദിനെ എസ് ഡി പി ഐ ഗുണ്ടകള്‍ കൊലപെടുത്തിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നാലു പ്രതികളെ ഇനിയും പിടിക്കൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

First Paragraph  728-90

പ്രതികളെ കണ്ടെത്താന്‍ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രഗല്‍ഭരായ പോലീസ് ഉദ്യോഗസ്തര്‍ കേരളത്തിലുണ്ട്. അവരെയല്ലാം മാറ്റി നിറുത്തി കൊള്ളരുതാത്ത ഉദ്യോഗസ്തരെയാണ് പോലീസിനെ നയിക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ളത്.

Second Paragraph (saravana bhavan

തിരുവനന്തപുരത്ത് എ കെ ജി സെന്ററിനു ബോംബെറിഞ്ഞത് കോണ്‍ഗ്രസുകാരാണന്ന് വരുത്തി തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നു.പിന്നീട് കള്ളന്‍ കപ്പലില്‍ തന്നെആയതിനാല്‍ പ്രതികളെ പിടിക്കൂടാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം ഓഫീസിനും നേരെയുണ്ടായ അക്രമത്തിലെ പ്രതികളെ പിടിക്കൂടാന്‍ കഴിയാത്ത ആളാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. കൊലയാളിയെ ആലപുഴ ജില്ലയുടെ ഭരണാധികാരിയാക്കിയതാണ് നാം കണ്ടത്.

ആര്‍ എസ് എസിനെയും, എസ് ഡി പി യെയും പിണറായി പാലൂട്ടി വളര്‍ത്തുകയാണ്. കേരളത്തില്‍ മത തീവ്രവാദം വളര്‍ത്തുകയാണ് ഇവര്‍.ഒരു വര്‍ഗീയ വാദികളുമായുള്ള കൂട്ടുകെട്ടും, സഹായവും യു ഡി എഫിനു ഇല്ലന്നും വേണ്ടന്നും ചെന്നിത്തല പറഞ്ഞു. കേരള ജനത ദുരിതമനുഭവിക്കുകയാണ്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, രക്ഷയില്ല. മുഖ്യമന്ത്രിയെ കുറിച്ചു മിണ്ടിയാല്‍ അറസ്റ്റും, ജയിലും. ജനങ്ങളെ ഭയപെടുന്ന മുഖ്യമന്ത്രിയാണ് നമ്മുക്കുള്ളത്സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രികെതിരെ പോസ്റ്ററിട്ടതിന് 120 ഓളം സര്‍ക്കാര്‍ ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്.

ഹനീഫ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോപപ്രതാപനെതിരെ ഗുരുവായൂര്‍ എം എല്‍ എ യുടെ പ്രസ്താവന അടിസ്താന രഹിതമാണ്. ലോക്കല്‍ പോലീസും, ക്രൈബ്രാഞ്ചും അന്യേഷിച്ചിട്ടും ഗോപനെതിരെ തെളിവു കണ്ടെത്താന്‍ സാധിച്ചില്ല. പിണറായി ഭരിക്കുമ്പോഴാണ് അന്വേഷ്ണം നടന്നതെന്ന് ഓര്‍ക്കണം ചെന്നിത്തല പറഞ്ഞു. കെ പി സി സി സെക്രട്ടറി ബി ആര്‍ എം ഷഫീര്‍ മുഖ്യപ്രഭാഷണം നടത്തി.

സി എ ഗോപപ്രതാപന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍, പി കെ പോക്കുട്ടി ഹാജി, ജോസഫ് ചാലിശേരി, വേണു ഗോപാല്‍, എം വി ഹൈദ്രലി, ഉമ്മര്‍ മുക്കണ്ടത്ത്, പി യതീന്ദ്രദാസ്, എ അലാവുദ്ധീന്‍, സി മുസ്താഖലി, മിസ്‌റിയ മുസ്താഖലി, ബീന രവിശങ്കര്‍, കെ വി ഷാനവാസ്, കെ ജെ ചാക്കോ, ശ്രീലാല്‍, ഫായിസ്, ഡീലാല്‍ ശ്രീധര്‍, എന്നിവര്‍ സംബന്ധിച്ചു