Post Header (woking) vadesheri

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രയ്ക്ക് കുമ്പളയില്‍ തുടക്കം

Above Post Pazhidam (working)

Ambiswami restaurant

കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട്ടെ കുമ്പളയില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനുമായ ഉമ്മന്‍ ചാണ്ടി യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Second Paragraph  Rugmini (working)

വന്‍ജനാവലിയാണ് ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കുമ്പളയില്‍ എത്തിച്ചേര്‍ന്നത്. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിന് മുന്‍പായി ഗസ്റ്റ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 14 ജില്ലകളിലൂടേയും ഐശ്വര്യകേരളയാത്രയുടെ ഭാഗമായി ചെന്നിത്തലയും നേതാക്കളും സഞ്ചരിക്കും.

Third paragraph

എല്ലാം ദിവസവും യാത്ര സംഘം എത്തുന്ന ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഇതോടൊപ്പം യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനചര്‍ച്ചയും കേരളയാത്രയ്ക്ക് സമാന്തരമായി നടക്കും.