കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ഐ. എൻ. ടി. യു. സി. പ്രതിഷേധ ധർണ നടത്തി.
ഗുരുവായൂർ: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ഐ. എൻ. ടി. യു. സി. ഗുരുവായൂരിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി പി. കെ രാജൻ ഉൽഘാടനം ചെയ്തു .
ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, ജീവനക്കാരുടേയും, പെൻഷൻക്കാരുടേയും സാമ്പാത്തീക ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക. അതോറിറ്റിക്ക് നൽകാൻ കുടിശ്ശികയുള്ള നോൺപ്ലാൻ ഗ്രാൻഡ് സർക്കാർ ഉടൻ അനുവദിക്കുക, വാട്ടർ അതോറിറ്റിട്ടിയെ സാമ്പത്തീകമായി തകർത്ത് സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക. അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റ് വാട്ടർ അതോറിട്ടിയെ തിരികെ ഏൽപ്പിക്കുക ,തടഞ്ഞുവെച്ച ജീവനക്കാരുടെ പ്രമോഷനുകൾ ഉടൻ ഉത്തരവാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ഐ. എൻ. ടി. യു. സി. സംസ്ഥാന വ്യാപകമായി 50കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഗുരുവായൂരിലും ധർണ സംഘടിപ്പിച്ചത്
ഐ. എൻ. ടി. യു. സി നിയോജകമണ്ഡലം പ്രസിഡണ്ട് എം.സി ശിവദാസൻ മുഖ്യ അതിഥിയായിരുന്നു. വാർഡ് കൗൺസിലർ സൂരജ്, സംസ്ഥാന വൈസ് പ്രസിഡന്റ് യു. എം.ഹാരിസ്, പെൻഷനേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി. വി. ബെന്നി, ജില്ലാ സെക്രട്ടറി പി. എ അനൂപ്, വനിത കൺവീനർ സരിത സി. എ, എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഹെന്ററി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഷിന്റോ കെ. ജെ സ്വാഗതവും, സാബു ആന്റണി നന്ദിയും പറഞ്ഞു