Header 1 vadesheri (working)

കേരള പ്രവാസി സംഘത്തിന്റെ, പ്രവാസികൾക്കായുള്ള സർക്കാർ ക്ഷേമപദ്ധതികളെകുറിച്ചുള്ള ശിൽപ്പശാല 28 ന്

Above Post Pazhidam (working)

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനവും പ്രവാസികൾക്കായുള്ള സർക്കാർ ക്ഷേമപദ്ധതികളെകുറിച്ചുള്ള ശിൽപ്പശാലയും 28 ഞായറാഴ്ച്ച ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ നേതാക്കൾ നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രവാസികളുടെ അവകാശപോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ കേരള പ്രവാസി സംഘത്തിന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് ഏരിയാ സമ്മേളനം നടത്തുന്നത് . ആറായിരത്തിലധികം അംഗങ്ങളുള്ള ഏരിയസമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

First Paragraph Rugmini Regency (working)

രാവിലെ 10 ന് നടക്കുന്ന ശിൽപ്പശാല കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമായ പി ടി കഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും . പ്രവാസി ബാങ്ക് പ്രസിഡന്റും കേരള പ്രവാസി സംഘം സംസ്ഥാനസെക്രട്ടറിയുമായ പി സെയ്താലികുട്ടി പ്രവാസികൾക്ക് അർഹമായ വിവിധ ആനുകൂല്യങ്ങളെ കുറിച്ചും ക്ഷേമ പദ്ധതികളെ കുറിച്ചും ക്‌ളാസെടുക്കും . വിശദമായ വിവരങ്ങൾ ഉൾകൊള്ളുന്ന കൈപുസ്തകവും പങ്കെടുക്കുന്നവർക്ക് നൽകും . പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചറിയാൻ താൽപ്പര്യമുള്ള എല്ലാവർക്കും ശിൽപ്പശാലയിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ പറഞ്ഞു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾകാദർ എം എൽ എ ഉദ്ഘാടനം ചെയ്യും . ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ , സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി എം ക്യഷ്ണദാസ് എന്നിവർ മുഥഖ്യാതിഥികളായി പങ്കെടുക്കും . കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ മുഖ്യപ്രഭാഷണം നടത്തും. 60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക, വിദേശത്തു മരിക്കുന്നവരുടെ മ്യതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പരിഗണിക്കും .

Second Paragraph  Amabdi Hadicrafts (working)

ഡിസംബറിൽ ജില്ലാസമ്മേളനവും ജനുവരിയിൽ കോഴിക്കോട് വെച്ച് സംസ്ഥാന സമ്മേളനവും നടക്കും . ചാവക്കാട് മുനിസിപ്പൽ പ്രവാസി ക്ഷേമസഹകരണ സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും ഭാരവാഹികൾ വെളിപ്പെടുത്തി. ഏരിയ പ്രസിഡന്റ് കെ വി അഷറഫ്ഹാജി , സെക്രട്ടറി ലാസർ പേരകം, ട്രഷറർ വൽസൻ കളത്തിൽ മറ്റു ഭാരവാഹികളായ എ പി ഇബ്രാഹിം , എം എ അബ്ദുൾറസാഖ് , രാജൻ നമ്പിയത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.