Header 1 = sarovaram
Above Pot

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം

ചെറുതുരുത്തി : കേരള കലാമണ്ഡലം കൽപിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് ജയിച്ചതും 2019 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്തതുമായ വിദ്യാർഥി/വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് മൂന്ന് വിഷയത്തിനു അപേക്ഷിക്കാം. എ.എച്ച്.എസ്.എൽ.സി. പാസാകുന്ന വിദ്യാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ പ്ലസ്ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, എം.ഫിൽ, പിഎച്ച്.ഡി എന്നീ ക്രമത്തിൽ പഠനം പൂർത്തിയാക്കാനാകും.

പഠനത്തിൽ സമർഥരായവർക്ക് കലാമണ്ഡലത്തിൽ വിവിധ വ്യക്തികളും സ്ഥാപനങ്ങളും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെൻറ് അവാർഡുകൾ ലഭിക്കും. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില-പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി എന്നീ വിഷയങ്ങളിൽ ആൺകുട്ടികൾക്കും തുള്ളൽ, കർണാടക സംഗീതം വിഷയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്സും കലാമണ്ഡലം വെബ്‌സൈറ്റായ www.kalamandalam.org നിന്ന് 2019 ഏപ്രിൽ മൂന്നു മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Astrologer

പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22 വൈകീട്ട് നാല് മണി. അപേക്ഷകർക്ക് മെയ് രണ്ടിന് കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിജ്ഞാന പരീക്ഷ നടത്തും. 2019 ജൂൺ ഒന്നിന് 14 വയസ്സ് പൂർത്തിയാകാത്ത ഏപ്രിൽ 22നകം അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകർക്കും ഹാൾടിക്കറ്റ് ലഭിച്ചില്ലെങ്കിലും പരീക്ഷയിൽ പങ്കെടുക്കാം. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത തിയതിക്കകം നേരിട്ട് സമർപ്പിക്കുകയോ രജിസ്ട്രാറുടെ പേരിൽ തപാലിൽ അയയ്ക്കുകയോ ചെയ്യാമെന്ന് കേരള കലാമണ്ഡലം രജിസ്ട്രാർ അറിയിച്ചു

Vadasheri Footer