Post Header (woking) vadesheri

കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

Ambiswami restaurant

കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം കായംകുളത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്‌സൺ പി ശശികല, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ അഖിലേന്ത്യ ഭാരവാഹികൾ ആയ വിക്രമൻ ,പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് പതാക ഉയർത്തി. സ്വാഗത സംഘം ജനറൽ കൺവീനർ വാഹിദ് കറ്റാനം സ്വാഗതവും, സ്വാഗത സംഘം വൈസ് ചെയർമാൻ വി.പ്രതാപ് നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)

Third paragraph


കേരള ജേണലിസ്റ്റ്‌സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനിൽ ബിശ്വാസിനെയും (ജനയുഗം, കോട്ടയം), ജനറൽ സെക്രട്ടറിയായി കെ.സി. സ്മിജനെയും (കേരള കൗമുദി എറണാകുളം) തിരഞ്ഞെടുത്തു. ഇ.എം. ബാബുവാണ് (മംഗളം, തൃശൂർ) ട്രഷറർ.
ഇ.പി. രാജീവ് കേരളകൗമുദി, തൃശൂർ, പ്രകാശൻ പയ്യന്നൂർ ദേശാഭിമാനി, കണ്ണൂർ, മണിവസന്തം ശ്രീകുമാർ മംഗളം, തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാർ), ശ്രീനി ആലക്കോട് സുപ്രഭാതം, കണ്ണൂർ, ജോഷി അറക്കൽ ദേശാഭിമാനി, എറണാകുളം, മനോജ് പുളിവേലിൽ മാധ്യമം, പത്തനംതിട്ട (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.