Header 1 = sarovaram
Above Pot

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പൊതുയോഗം

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു . വ്യാപാര സ്ഥാപനങ്ങൾക്ക് ഏകീകൃത ലൈസൻസ് സംവിധാനമൊരുക്കണം എന്നും. ചുരുങ്ങിയത് മൂന്ന് വർഷക്കാലം സുഗമമായ പ്രവർത്തന സാഹചര്യം ഒരുക്കി നൽകി ക്കൊണ്ട് ക്യത്യമായ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വേണം ലൈസൻസ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Astrologer

നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷമണൻ ഏകാദശി – ശബരിമല മണ്ഡല -മകര വിളക്ക് കാലത്ത് ഹോട്ടൽ വ്യാപാര മേഖല ചെയ്യേണ്ടതായ കാര്യങ്ങൾ വിശദീകരിച്ചു.ഹോട്ടൽ വ്യാപാര മേഖലയിലെ ആനുകാലിക പ്രതിസന്ധികളും സാഹചര്യങ്ങളും സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ, ജി.കെ.പ്രകാശ്, ജില്ലാ നേതാക്കളായ അമ്പാടി ഉണ്ണിക്യഷ്ണൻ , വി.ആർ. സുകുമാർ, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, സി.എ. ലോക്നാഥ്, പ്രേംരാജ് ചൂണ്ടലത്ത് , ഏ.സി.ജോണി, മോഡേൺ ബഷീർ, ഫിയാസ്, അക്ഷയ് കൃഷ്ണ , എൻ.കെ. രാമകൃഷ്ണൻ,കെ.പി.സുന്ദരൻ, രവീന്ദ്രൻ നമ്പ്യാർഎന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യൂനിറ്റ് ഭാരവാഹികളായി ഒ.കെ.ആർ.മണികണ്ഠൻ (പ്രസിഡണ്ട് ) സി.എ.ലോകനാഥ് (സെക്രട്ടറി) എൻ.കെ.രാമകൃഷ്ണൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

Vadasheri Footer