Header 1 = sarovaram
Above Pot

കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

ഗുരുവായൂര്‍ : കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് സി.ബിജുലാല്‍, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

Astrologer

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനും കെ.എച്ച്.ആര്‍.എ നേതാവുമായ ജി.കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആര്‍.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വിനീഷ് വെണ്ടൂര്‍, ടി.എന്‍.മുരളി, മോഹനകൃഷ്ണന്‍ ഓടത്ത്, സി.എ.ലോകനാഥന്‍, സി.ഡി.ജോണ്‍സണ്‍, പി.ഐ.ആന്റോ, പി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Vadasheri Footer