പ്രളയം മനുഷ്യ നിർമ്മിതം , ജുഡീഷ്യൽ അന്വേഷണം വേണം- അമിക്കസ്‌ക്യൂറി

കൊച്ചി: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതോണോ
പ്രളയത്തിന് കാരണം കണ്ടെത്തണം. ഇതു കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിക്കിട്ടുള്ളത്.

കേരളത്തിലെ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിനുണ്ടായ പാളിച്ചയാണെന്ന് കാണിച്ച്‌ നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറന്ന സാഹചര്യം പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അലക്‌സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ്‌ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചത്. ആ അമിക്കസ്‌ക്യൂറിയാണ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കേരളത്തിലെ മഹാപ്രളയത്തിന്റെ കാരണങ്ങളില്‍ ഒന്ന ഡാം മാനേജ്‌മെന്റിന്റെ പാളിച്ച തന്നെയാണെന്ന് 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറുന്നു. പ്രളയ സമയത്തെ മാനേജ്‌മെന്റില്‍ വലിയ പാളിച്ച ഉണ്ടായി. മഴയുടെ വരവും അളവും കണ്ടെത്തുന്നതില്‍ അധികൃതര്‍ക്ക് പാളിച്ച പറ്റി. മാത്രമല്ല 2018 ജൂണ്‍ മാസം മുതല്‍ ഓഗസ്റ്റ് മാസം 19 വരെ ദേശീയ കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാനത്തിെ വിദഗ്ദര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഡാം തുറക്കേണ് സാഹചര്യം ഉണ്ടായിട്ടും പലഘട്ടങ്ങളിലും അത് തുറക്കാതിരുന്നതും പലയിടത്തും ഡാം തുറക്കുന്നതിന് മുമ്ബ് മുന്നറിയിപ്പ് നല്‍കാതിരുന്നതും ദുരിതത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ കൊടുക്കുന്നതിന് മുമ്ബ് നിര്‍ദ്ദേശങ്ങള്‍ നല്‍കണമായിരുന്നെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന് സാഹചര്യം ഒരുക്കാതെ ഡാം മാനേജ്‌മെന്റിനുണ്ടായ വലിയ പാളിച്ചയാണ് കേരളത്തെ മഹാപ്രളയത്തിനു കാരണം എന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറുന്നു.