
കേര കർഷകർക്കുള്ള ലോക ബാങ്ക് വായ്പ വക മാറ്റി, കൃഷി മന്ത്രി രാജി വെക്കണം : കർഷക കോൺഗ്രസ്

ഗുരുവായൂർ : നാളികേര കർഷകർക്ക് ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപയുടെ സഹായം വക മാറ്റി ചെലവഴിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ കർഷക കോൺഗ്രസ് പൂക്കോട് മണ്ഡലം കൃഷിഭവന് മുന്നിൽ മാർച്ചും ധർണയും നടത്തി. കർഷകർക്ക് അനുവദിച്ച ഈ സംഖ്യ കർഷകരുടെ കയ്യിൽ ലഭിക്കും വരെ തുടർ സമരങ്ങൾ നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് പറഞ്ഞു.

കേരഗ്രാമം പദ്ധതി കൊട്ടിഘോഷിച്ച് കർഷകരെ വഞ്ചിച്ച് ഫണ്ട് അനുവദിക്കാത്തതിനാണ് ഈ സമരം. പൂക്കോട് കൃഷിഭവന് മുന്നിൽ നടത്തിയ സമരത്തിന് മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട്,സദാനന്ദൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആന്റോ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, വി കെ വിമൽ, ടി. എ.ഷാജി, റാബിയ ജലീൽ, തോംസൺ വാഴപ്പള്ളി, ബഷീർ പൂക്കോട്,സാബു സി.എൽ, അഷ്റഫ് സേവാദൾ,എം.എൽ ജോസഫ്,റെജീന അസീസ് നഗരസഭ കൗൺസിൽ മാരായ ജിഷ്മ സുജിത്ത്,ഷഫീന ഷാനിർ എന്നിവർ സംസാരിച്ചു.
