കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍ : മാത്യു കുഴൽ നാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്നാടന്‍ എംഎല്എ. സിഎംആര്എ്ല്‍ -എക്സാലോജിക് കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണയുടെ മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയല്ല. വീണയെ സഹായിക്കാനാണ് കേന്ദ്ര സര്ക്കാരിന്റെ നീക്കം. കേന്ദ്ര സര്ക്കാര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കില്‍ ഇ.ഡി അന്വേഷണം ഏര്പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയും ആര്എ്സ്എസുമായും മുഖ്യമന്ത്രി ഉണ്ടാക്കിയ അന്തര്ധാര സജീവമാണ്. കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും കുഴല്നാടന്‍ പറഞ്ഞു.
ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ഒരു വിധി പറഞ്ഞിരുന്നുവെങ്കില്‍ അത് ഒരു പക്ഷെ എക്സാലോജിക്കിനും മുഖ്യമന്ത്രിയുടെ മകള്ക്കും തല്ഫലമായി മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാകുമായിരുന്ന ഘട്ടത്തിലാണ് കേന്ദ്രസര്ക്കാ ര്‍ അന്വേഷണം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്ക്കാരിന് ആത്മാര്ഥത ഉണ്ടായിരുന്നെങ്കില്‍ നേരെത്തെ നടപടിയുണ്ടായേനെ. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കുഴല്നാ്ടന്‍ വ്യക്തമാക്കി.
സിഎംആര്എല്‍ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണല്‍ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നല്‍കിയെന്നതടക്കം ആരോപണങ്ങള്‍ മാത്യുകുഴല്നാടന്‍ ഉന്നയിച്ചിരുന്നു.