Post Header (woking) vadesheri

ബജറ്റ്, താങ്ങി നിറുത്തുന്നവർക്ക് വാരി കോരി കൊടുത്തു.

Above Post Pazhidam (working)

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന. കൈനിറയെ പദ്ധതികള്‍ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. 26,000 കോടി രൂപയാണ് ബിഹാറില്‍ ദേശീയ പാത വികസനത്തിന് അനുവദിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക പ്രതിരോധത്തിനായി ബിഹാറിന് 11,500 കോടി അനുവദിച്ചു.

Ambiswami restaurant

ആന്ധ്രപ്രദേശില്‍ നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിനുള്ള സഹായം എന്നിവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൻ പദ്ധതികളും ഫണ്ടും ഉൾപ്പെടെ ബീഹാർ ആന്ധ്ര സംസ്ഥാനങ്ങൾക്ക് ലോട്ടറി അടിച്ചിരിക്കുകയാണ്. ഭരണം നിലനിർത്താൻ സഹായിച്ചതിന്റെ പ്രതിഫലം ബജറ്റിൽ പ്രതിഫലിച്ചു എന്നത് ആന്ധ്രയ്ക്കും ബീഹാറിനും ലഭിച്ച പ്രത്യേക ബജറ്റ് പരിഗണനയിൽ വ്യക്തമാണ്.

Second Paragraph  Rugmini (working)

സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ ആറു ശതമാനമാക്കി കുറച്ചു. നേരത്തെ ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നു.

കാന്‍സറിനുള്ള മൂന്നിനം മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇല്ല. എക്‌സ്‌റേ ട്യൂബുകള്‍ക്ക് തീരുവ കുറച്ചു. മൊബൈല്‍ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 25 ധാതുക്കള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. ചെമ്മീന്‍, മീന്‍ തീറ്റക്കുള്ള തീരുവയും കുറച്ചു.

Third paragraph

.സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കുമുള്ള തീരുവ ഇളവ് നീട്ടില്ല. പിവിസി, ഫ്‌ലെക്‌സ് ബാനറുകള്‍ക്കുള്ള തീരുവ 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചു. നികുതി വർധിപ്പിച്ചിട്ടുള്ളതിനാൽ ടെലികോം ഉപകരണങ്ങൾ, അമോണിയം നൈട്രേറ്റ്, അജൈവ പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വില വർധിക്കും

അതേസമയം കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശ ജനക മാണെന്ന് എൻ കെ പ്രേമ ചന്ദ്രൻ എം പി അഭിപ്രായപെട്ടു..തൃശൂരിൽ നിന്നും തിരഞ്ഞെടുക്കപെട്ട സുരേഷ് ഗോപി മന്ത്രി സഭയിൽ ഉണ്ടായിട്ടും കേരളത്തിന്‌  അവഗണന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.