കേന്ദ്ര അവഗണന ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു.
ഗുരുവായൂർ :നിലനിൽപ്പിനായി കൂട്ടാളികളായ സഖ്യ ഇഷ്ടക്കാർക്കു് വാരിക്കോരി കൊടുത്ത് കേരളത്തെ അവഗണിച്ച്, അകറ്റി സംസ്ഥാനത്തെ മറന്ന് ഫെഡറൽ സംവിധാനത്തിനെതന്നെതകിടം മറിച്ച് തയ്യാറാക്കിയ കേന്ദ്ര ബജറ്റിനെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കോപ്പി വലിച്ച് കീറി കത്തിച്ച് പ്രതിഷേ ധിച്ചു.
മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേ ധ സദസ്സ് നഗരസഭ പ്രതിപക്ഷ. നേതാവ് കെ.പി.ഉദയൻ കോപ്പി കത്തിച്ച് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ടു് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ , ബ്ലോക്ക് വൈസ്പ്രസിഡണ്ടുമാരായ ശശി വാറണാട്ട്, പി.ഐ ലാസർ, ബാലൻ വാറണാ ട്ട്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്, നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, വി.കെ.സുജിത്ത്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, മുൻ ബാർ കൗൺസിൽ സെക്രട്ടറിയും, മണ്ഡലം വൈസ് പ്രസിഡണ്ടുമായ അഡ്വ.ഷൈൻ മനയിൽ, അർബൻ ബാങ്ക് ഡയറക്ടർ വി.കെ.ഷൈമിൽ, യൂഡി എഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, സർവീസ് പെൻഷനേഴ്സ് ജില്ലാ സെക്രട്ടറി വി.കെ.ജയരാജ്, അദ്ധ്യാപക സംഘടന ജില്ലാ കമ്മിറ്റി അംഗം റെയ്മണ്ട് ചക്രമാക്കിൽ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് കെ.കെ.രഞ്ജിത്ത്, മുൻ നഗരസഭകൗൺസിലർ അനിൽ കുമാർ ചിറക്കൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി പി.ആർ.പ്രകാശൻ, ഐ.എൻ.ടി യു സി മണ്ഡലം സെക്രട്ടറി ജോയ് തോമസ്, വാർഡ് കോൺഗ്രസ് പ്രസിഡണ്ടു് പ്രേംകുമാർ മണ്ണുങ്ങൽ, ബൂത്ത് ഭാരവാഹികളായ ഏ.ബി.ബാബു, പി.കെ മനാഫ് എന്നിവർ സംസാരിച്ചു. വിഷയം ചൂണ്ടി കാട്ടി നിരന്തര സമര പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു