Header 1 vadesheri (working)

കേളപ്പജി പുരസ്‌കാരം പി വി ചന്ദ്രന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് സമ്മാനിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്‌കാരം നല്‍കിയത്.

First Paragraph Rugmini Regency (working)

കേരളം കണ്ട മികച്ച നവോത്ഥാന പ്രക്രിയയാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്നും അതിലൂടെ ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വൈക്കം,ഗുരുവായൂര്‍ സത്യാഗ്രഹങ്ങളിലൂടെയുള്ള നവോത്ഥാന പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് പകരണം. ജാതിവ്യവസ്ഥിതിയുടെ ഉച്ചനീചത്വങ്ങള്‍ക്കിടയില്‍ ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ നവോത്ഥാന ദര്‍ശനങ്ങള്‍ കേരളത്തെ മാറ്റി ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത്തരം മഹാരഥന്‍മാരുടെ ചിന്താമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടവര്‍ കുറ്റകരമായ മൗനത്തിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സത്യാഗ്രഹ സമിതി ചെയര്‍മാന്‍ സ്വാമി എ.ഹരിനാരായണന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമാഹന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍,സമിതി കണ്‍വീനര്‍ ഷാജു പുതൂര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍,സുവര്‍ണ മനോജ്,ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. ജാതിയതക്കെതിരേ സന്ധിയില്ലാ സമരം നടത്തിയ കെ.കേളപ്പന്റെ പേരിലുളള പുരസ്‌കാരം ജീവിതത്തിലെ വലിയ പുണ്യമായി കരുതുന്നുവെന്ന് പി.വി.ചന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഗുരുവായൂരിലെ വിവിധ സംഘടനകള്‍ അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി. ഗവര്‍ണര്‍ക്ക് സമിതിയുടെ പുരസ്‌കാരം സ്വാമി എ.ഹരിനാരായണന്‍ സമ്മാനിച്ചു. ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദിയോടെയാണ് തുടങ്ങിയത്.

Second Paragraph  Amabdi Hadicrafts (working)