Header 1 vadesheri (working)

കേച്ചേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു

Above Post Pazhidam (working)

ഗുരുവായൂർ : കേച്ചേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ 45 വയസ്സുള്ള ഫിറോസാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുന്നു വെന്നാണ് സാക്ഷികൾ പറയുന്നത്.

First Paragraph Rugmini Regency (working)

ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ സംഭവം നടന്ന ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേച്ചേരി മാർക്കറ്റിൽ മത്സ്യം,ഇറച്ചി വില്പനകാരനാണ് ഫിറോസ്. രണ്ടാം ഭാര്യ ഹസീനയോടൊപ്പമാണ് ഇയാൾ വാടകക്ക് താമസിക്കുന്നത്. പന്നിത്തടം ബൈപ്പാസിൽ മണ്ണാം കുഴി റോഡിൽ സ്വകാര്യവ്യക്തിയുടെ ക്വാട്ടേഴ്സിൽ അഞ്ചു വർഷത്തോളമായി താമസിച്ചുവരികയായിരുന്നു ഫിറോസ്.

Second Paragraph  Amabdi Hadicrafts (working)

കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി.