Post Header (woking) vadesheri

കേച്ചേരിയില്‍ തുണിക്കട കത്തി നശിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കേച്ചേരിയില്‍ തുണിക്കട കത്തി നശിച്ചു . തൃശൂര്‍ റോഡിലുള്ള മോഡേണ്‍ ഫാബ്രിക്‌സില്‍ രാവിലെ പത്തരയോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തൃശൂർ, കുന്നംകുളം, ഗുരുവായൂർ അഗ്നിരക്ഷ നിലയങ്ങളിൽ നിന്നുള്ള യൂനിറ്റുകളെത്തി ഏറെ നേരത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. കട പൂർണമായും കത്തി നശിച്ചു

Ambiswami restaurant

സമീപത്തെ കടകൾക്കും നാശ നഷ്ടം ഉണ്ടായി വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. മുകൾ നിലയിലാണ് തീ പടർന്നതായി കണ്ടത്. കൂട്ടിയിട്ടിരുന്ന കാർട്ടൂൺ ബോക്സ് അടക്കമുള്ളവയിൽ നിന്നാണ് തീ പടർന്നത്. പിന്നാലെ തുണിത്തരങ്ങളിലേക്കും ആളിപ്പടർന്നു. ലക്ഷങ്ങളുടെ നഷ്ടംകണക്കാക്കുന്നു

Second Paragraph  Rugmini (working)