
കേച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

ഗുരുവായൂർ: കേച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു. ഇരിട്ടി ഉള്ളിക്കൽ സ്വദേശികളായ പുതുമന മൊഴിയിൽ വീട്ടിൽ റോബർട്ടിന്റെ ഭാര്യ ഡെന്നി (54 )യാണ് മരിച്ചത്. ഇവരുടെ മകൻ 22 വയസ്സുള്ള ജസ് വിൻ പുതുമന മൊഴിയിൽ വീട്ടിൽ സക്കറിയയുടെ ഭാര്യ 57 വയസ്സുള്ള ഗ്രേസി, ഹൈദരാബാദ് സ്വദേശിയായ 48 വയസ്സുള്ള നാർവ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. ചിറനല്ലൂർ വില്ലേജ് ഓഫീസിനു സമീപത്തു വെച്ച് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 6 അപകടങ്ങളാണ് മേഖലയിലുണ്ടായത്. ഈ അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു. സ്ഥിരം അപകട മേഖലയായ സ്ഥലത്ത് അപകടങ്ങൾ കുറക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

