Above Pot

ഉത്രാട നാളിൽ കാഴ്ച്ച കുലകളുടെ സമൃദ്ധിയിൽ ശ്രീ ഗുരുവായൂരപ്പൻ

ഗുരുവായൂര്‍ : ഉത്രാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ കാഴ്ചക്കുല സമര്‍പ്പണം നടന്നു. നൂറ് കണക്കിന് ഭക്തരാണ് കാഴ്ചക്കുല സമര്‍പ്പിക്കാനായെത്തിയത്. രാവിലെ ശീവേലിയ്ക്ക് ശേഷം സ്വര്‍ണകൊടിമരചുവട്ടില്‍ അരിമാവണിഞ്ഞ് നാക്കിലവച്ചതിന് മുകളില്‍ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണ ചന്ദ്രന്‍ നമ്പൂതിരി ലക്ഷണമൊത്ത നേന്ത്രകുല ഭഗവാന് സമര്‍പ്പിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

തുടര്‍ന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ക്ഷേത്രം കീഴ് ശാന്തിമാർ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു..

പിന്നീട് ഭക്തര്‍ക്ക് കാഴ്ചക്കുല സമര്‍പ്പിക്കാനുള്ള അവസരമായിരുന്നു. ശീവേലിക്ക് മുമ്പ് നാലമ്പലത്തില്‍ അശുദ്ധി കണ്ടതിനെ തുടര്‍ന്ന് പുണ്യാഹം വേണ്ടി വന്നതിനാല്‍ ഒരു മണിക്കൂര്‍ ഭക്തര്‍ക്ക് കാത്ത് നില്‍ക്കേണ്ടി വന്നു.. രാവിലെ ആരഭിച്ച കാഴ്ച കുല സമര്‍പ്പണം വൈകീട്ട് വരെ തുടർന്നു. ഭഗവാന് സമര്‍പ്പിക്കപ്പെട്ട കാഴ്ചക്കുലകളില്‍ ഒരു പങ്ക് ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. പഴത്തോടൊപ്പം, ശര്‍ക്കര, നാളികേരം എന്നിവയടക്കമുള്ള ഊട്ടും നല്‍കി.

കാഴ്ച കുലകളിലെ ഒരു പങ്ക് ക്ഷേത്രത്തില്‍ നാളെ നടക്കുന്ന തിരുവോണ സദ്യക്ക് പഴം പ്രഥമനുണ്ടാക്കാന്‍ ഉപയോഗിക്കും. 117 കുലകള്‍ ലേലം ചെയ്തു . മുന്‍കാലങ്ങളില്‍ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് ഓണത്തിന് . കാഴ്ചക്കുല എത്തിച്ചിരുന്നത്. പാട്ടക്കുലകള്‍ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്ചക്കുലകളുടെ വരവ് നിലക്കുകയും ഭക്തര്‍ കാഴ്ച കുല സമര്‍പ്പിച്ച് തുടങ്ങുകയുമായിരുന്നു