Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ അനധികൃത ഓണം വിപണന മേള , ദേവസ്വത്തിന് വൻ തുക നഷ്ടം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് വൻ തുക നഷ്ടം വരുത്തി ക്ഷേത്ര നടയിൽ കുത്താമ്പുള്ളി കൈത്തറിയുടെ പേരിൽ അനധികൃത കച്ചവടം എന്ന് ആക്ഷേപം. നഗര സഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഗുരുവായൂരിലെ വ്യാപാരി ഏകോപനസമിതി നേതാവ് പുതൂർ രമേശ് നഗര സഭ സെക്രട്ടറിക്ക് പരാതി നൽകി. ദേവസ്വം ജീവനക്കാരുടെ സൊസൈറ്റി എടുത്ത് നാമമാത്ര തുക ഈടാക്കി സ്വകാര്യ വ്യക്തിക്ക് ഓണം വിപണന മേള നടത്താൻ മറിച്ചു കൊടുത്തിരിക്കുകയാണ് .

Astrologer

ഇത് വഴി ദേവസ്വത്തിന് വാടകയായി ലഭിക്കേണ്ട വൻ തുക നഷ്ടപ്പെട്ടു . കണ്ണായ സ്ഥലം ലേലം നടത്തി കച്ചവടത്തിന് നൽകുകയാണെങ്കിൽ വൻ തുക നൽകി വാടകക്ക് എടുക്കാൻ ആളുകൾ ഉള്ളപ്പോഴാണ് സൊസൈറ്റിയെ മുന്നിൽ നിറുത്തി സ്വകാര്യ വ്യക്തി ദേവസ്വത്തെ പറ്റിക്കുന്നത് .നഗര സഭയുടെ ലൈൻസ് പോലും എടുക്കാതെകച്ചവടം നടത്താൻ ദേവസ്വം എങ്ങിനെയാണ് അനുമതി നൽകുക എന്ന ചോദ്യമാണ് കച്ചവടക്കാർ ഉയർത്തുന്നത് .പ്രത്യേകിച്ച് നഗര സഭ ചട്ടങ്ങളും നിയമങ്ങളും അറിയാവുന്ന ആൾ അഡ്മിനിസ്ട്രേറ്റർ ആയി ഇരിക്കുമ്പോൾ .

അതെ സമയം ഇവിടെ വിൽക്കുന്ന കൈത്തറി ഒറിജിനൽ കുത്താമ്പുള്ളി കൈത്തറി അല്ലെന്ന ആരോപണവും ഉണ്ട് . തമിഴ്നാട് ഇറോഡിലെ ആഴ്ച ചന്തയിൽ നിന്നും കൊണ്ട് വരുന്ന തുണിത്തരങ്ങൾ ആണ് കുത്താമ്പുള്ളി കൈത്തറി എന്ന വ്യജേനെ വിൽക്കുന്നത് എന്നാണ് വ്യാപാരികളുടെ ആരോപണം . മതിയായ വാടക നൽകാതെ വ്യപാരി ദേവസ്വത്തെ പറ്റിക്കുന്നതിനോടൊപ്പം , ഗുണ നിലവാരമില്ലാത്ത തുണികൾ നൽകി ഭക്തരെയും പറ്റിക്കുകയാണെന്നും ഇതിനു ദേവസ്വം അധികൃതർ കൂട്ട് നിൽക്കുകയാണെന്നുമാണ് മറ്റു വ്യാപാരികളുടെ പരാതി

Vadasheri Footer