Post Header (woking) vadesheri

സ്വര്‍ണ്ണവര്‍ണ്ണ കാഴ്ചക്കുലകളുടെ സമൃദ്ധിയിൽ ഗുരുവായൂരപ്പൻ

Above Post Pazhidam (working)

ഗുരുവായൂര്‍: . പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണത്തെ വരവേല്‍ക്കാനായി എത്തിയ ഉത്രാടനാളില്‍ സമൃദ്ധിയുടെ തിരുമുല്‍കാഴ്ച്ച ഭഗവാന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യ മടഞ്ഞു , രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ കരുണാമയന്റെ അകത്തളത്തില്‍ കാഴ്ച്ചകുല സമര്‍പ്പണം ആരംഭിച്ചത് . കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ചു. ഒപ്പം നിറഞ്ഞുകത്തുന്ന നിലവിളക്കും, വിഘ്‌നേശ്വരന് നാളികേരവും. കഴകം ആനന്ദന്‍ കുത്തുവിളക്ക് പിടിച്ചു. മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി അച്ച്യുതന്‍ നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചകുല സമര്‍പ്പിച്ചു. തുടര്‍ന്ന് നിമിഷ നേരംകൊണ്ട് സ്വര്‍ണ്ണകൊടിമരചുവട് കാഴ്ച്ചകുലകളുടെ സ്വര്‍ണ്ണവര്‍ണ്ണഗോപുരമായി മാറി.

Ambiswami restaurant

ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥന്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പ്രമോദ് കളരിയ്ക്കല്‍, കൂടാതെ നൂറുകണക്കിന് ഭക്തജനങ്ങളും ഭഗവത് സന്നിധിയില്‍ കാഴ്ച്ചകുലസമര്‍പ്പിച്ചു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ കാഴ്ചകുല സമര്‍പ്പണം തുടര്‍ന്നു. ഉച്ചക്ക് നട അടക്കുന്നത് വരെ 677 കാഴ്ച കുലകൾ ആണ് എത്തിയത് . ഇതിന് പുറമെ നെന്മിനി ബാലരമ ക്ഷേത്ര ത്തിൽ 61 കാഴ്ചക്കുലകൾ സമർപ്പിച്ചിരുന്നു ഇതടക്കം ആകെ 738 കാഴ്ചക്കുലകൾ ആണ് ഭക്തർ സമർപ്പിച്ചത് ഓണ സദ്യക്ക് പഴം പ്രഥമൻ തയ്യാറാക്കാൻ -175 കുലകൾ ഉപയോഗിക്കും . ആനക്കോട്ടയിലേക്ക് 112കുലകളും നൽകി ,നമസ്കാരം വഴിപാട് തുടങ്ങിയ ക്ഷേത്രവശ്യങ്ങൾക്ക് 138 കുലകൾ മാറ്റി വെച്ചു . 249 കുലകൾ ഭക്തർക്ക് ലേലത്തിൽ വിറ്റഴിച്ചു ,ഇത് വഴി 95,890 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു ബാക്കി വന്ന 64 കുലകളും വൈകിട്ട് സമർപ്പിക്കുന്ന കുലകളും ചേർത്ത് രാത്രീ ലേലം ചെയ്യും

Second Paragraph  Rugmini (working)

പഴയ കാലത്ത് കാഴ്ച്ചകുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ”പാട്ടകുലകള്‍” എന്ന പേരിലായിരുന്നു, അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലക്കുള്ള കാഴ്ച്ചകുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചകുല സമര്‍പ്പണമായി മാറുകയായിരുന്നു. തിരുവോണദിനത്തിൽ ക്ഷേത്രത്തില്‍ മൂന്നാനകളോടേയുള്ള കാഴ്ച്ചശീവേലി നടക്കും.

ക്ഷേത്രത്തിത്തുന്ന ഭക്തര്‍ക്കിന്ന് വിഭവസമൃദ്ധമായ തിരുവോണസദ്യയാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. ക്ഷേത്രം അന്നലക്ഷ്മി ഹാളിലും, പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലുമായി നടക്കുന്ന ഓണസദ്യയില്‍, പതിനായിരത്തോളം ഭക്തര്‍ക്കായിട്ടാണ് ദേവസ്വം ഓണസദ്യ ഒരുക്കിയിരിയ്ക്കുന്നത് ഓണ സദ്യയുടെ ഒരുക്കങ്ങളിലായതിനാൽ പ്രഭാത ഭക്ഷണ വിതരണം ഉണ്ടായിരിക്കില്ല എന്ന് ദേവസ്വം അറിയിച്ചു .

Third paragraph