Post Header (woking) vadesheri

ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പണത്തിന് വൻ ഭക്തജനത്തിരക്ക്

Above Post Pazhidam (working)

ഗുരുവായൂർ : ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുലയർപ്പിച്ച് ദർശനപുണ്യം നേടാൻ ഭക്തസഹസ്രങ്ങൾ.പുണ്യപ്രസിദ്ധമായ ‘ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെ നിരവധി പേരെത്തി. രാവിലെ വിശേഷാൽ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പണ ചടങ്ങ്.

Arya bhavan inner

ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഭഗവാന് ആദ്യം കാഴ് കുല വെച്ചു ,തുടർന്ന് ശാന്തിയേറ്റ നമ്പൂതിരിമാർ, ക്ഷേത്രം ഊരാളൻ
ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ,വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഭഗവാന് കാഴ്ചക്കുലയർപ്പിച്ചു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

പിന്നീട്ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തരാണ് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ചു ധന്യരായത്. കാഴ്ചക്കുല സമർപ്പണത്തിന് ഭക്തരുടെ നീണ്ട നിര തുടരുകയാണ്. അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാൻ അവസരമുണ്ട്. ഭക്തർ സമർപ്പിച്ച
കാഴ്ചക്കുലകളിൽ അനുയോജ്യമായവ തിരുവോണ നാളിൽ നിവേദിക്കുന്നതിനാവശ്യമായ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ തയ്യാറാക്കാനെടുക്കും കുറച്ചു കുലകൾ ആനകൾക്കും നൽകും , ബാക്കി വന്ന കുലകൾ ലേലം ചെയ്ത് വിൽക്കും

First Paragraph Jitesh panikar (working)