കയ്യിട്ട് വാരില്ല എന്ന ഉറപ്പുള്ളവരെ മാത്രമെ ദേവസ്വം ബോർഡിലേക്ക് പരിഗണിക്കൂ : കെ.മുരളീധരൻ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ: ദേവസ്വം ജീ വനക്കാർ ഭക്തജനങ്ങളോട് കൂടുതൽ മര്യാദയോടെ പെരുമാ റുന്നതിനായി ജീവനക്കാർക്കാ യി പരിശീലനം നൽ കാൻ സർക്കാർ തീരുമാനിച്ച തായി ദേവസ്വം ആരോഗ്യ വ കുപ്പ് മന്ത്രി കെ.മുരളീധരൻ. ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്‌തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി . ദേവന്റെ സ്വത്ത് കയ്യിട്ട് വാരില്ല എന്ന് ഉറപ്പുള്ളവരെ മാത്രമെ ഭരണസമിതിയിലേക്കും, ഭരണാധിപനായും നിയമിക്കുകയുള്ളൂ. ദേവസ്വവു മായി ബന്ധപ്പെട്ടുള്ള എല്ലാ ആക്ഷേപങ്ങൾക്കും പരിഹാ രം കാണും .ദേവസ്വം ബോർഡുകളുകളുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കലവറയില്ലാത്ത പിന്തുണ നൽകി വരികയാണ്

Poonthanam

തൻ്റെ പിതാവ് 40 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത് കൗസ്തുഭം റെസ്റ്റ് ഹൗസ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി സമർപ്പിക്കാനായത് എൻ്റെ മഹാഭാഗ്യമായി കരുതുന്നു – .
ഗുരുവായൂർ, കൊട്ടിയൂർ അടക്കമുള്ള ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം തീർത്ഥാടന സർക്യൂട്ടിനെ പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ തന്നെ സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഒരുക്കുന്നതിന് വെർച്വൽ ക്യൂ സമ്പ്രദായം തുടങ്ങിയ ഗുരുവായൂർ ദേവസ്വം തീരുമാനം മന്ത്രിസഭാംഗങ്ങളുടെ തന്നെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. .ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്താനുള്ള അധികാരം രാഷ്ട്രപതി ഒപ്പുവെച്ച 1978 ലെ ദേവസ്വം നിയമ പ്രകാരം ദേവസ്വം മാനേജിങ്ങ് കമ്മിറ്റിക്കാണ്. ഇതു സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാർ ദേവസ്വം നിയമത്തിനൊപ്പമാണ്. ഇതാണ് സർക്കാർ നിലപാട് മന്ത്രി പറഞ്ഞു.

Vasudev Inn
Rugmani 700-200

തന്ത്രി പി സി.ദിനേശൻ നമ്പൂതിരിപ്പാട് കൗസ്തുഭം റെസ്റ്റ് ഹൗസ് മന്ദിരത്തിൽ ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് അധ്യക്ഷനായി ഗുരുവായൂർ എംഎൽ എ .എൻ.കെ അക്ബർ ദേവസ്വം കമ്മീഷണർ .എം.ജി.രാജമാണിക്കം നഗര സഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ ,. എം. യു ഷിനിജ ,വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു .ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തി നിർവ്വഹിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ്ങ് സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധർക്ക് മന്ത്രി ഉപഹാരം നൽകി.

First Paragraph Jitesh panikar (working)