Above Pot

കായലരികത്ത് മാലിന്യം നിക്ഷേപിച്ചു, 50,000 രൂപ പിഴ ചുമത്തി നഗര സഭ

ഗുരുവായൂർ :   കായലരി കത്ത് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ   നഗര സഭ 50000 രൂപ പിഴ ചുമത്തി . കായൽക്കടവ് റോഡിൽ
കണ്ടൽക്കാട് നിൽക്കുന്ന ചെമ്പ്രം തോട് പാലത്തിന് സമീപം 2024 നവംബർ 23 ന് കെട്ടിട നിർമ്മാണത്തിൻ്റെ അവശിഷ്ടങ്ങൾ – സിമെൻറ് കട്ടകൾ, പ്ലാസ്റ്റിക് സാധനങ്ങൾ ഇലക്ട്രോണിക് / ഇലക്ട്രിക്കൽ പ്ലംബിംഗ് സാധനങ്ങൾ, പൊട്ടിയ ടൈൽസ് ഗ്രാനൈറ്റ് തുടങ്ങി
ഒരു ലോഡോളം വേസ്റ്റ് നിക്ഷേപിച്ചിരുന്നത്, പരിസരവാസികൾക്കും
പൊതുജനങ്ങൾക്കും ശല്യമാകാതിരിക്കുന്നതിനായി
ഗുരുവായൂർ നഗരസഭയുടെ വാഹനത്തിൽ ടി സ്ഥലത്തു നിന്ന് അന്ന് തന്നെ എടുത്ത് മാറ്റിയിട്ടിട്ടുള്ളതാണ്.

First Paragraph  728-90

ഇത് സംബന്ധിച്ച്
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ
ചാവക്കാട് ഓവുങ്ങൽ പള്ളിയ്ക്ക് സമീപം പുതുതായി പ്രവർത്തനം ആരംഭിച്ച നെക്സ മാരുതി സുസുകി എന്ന സ്ഥാപനമാണെന്ന് കണ്ടെത്തുകയും ടി സ്ഥാപനത്തിനെതിരെ 50000 രൂപ പിഴ ചുമത്തുകയും ചെയ്തു.

Second Paragraph (saravana bhavan

നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീറിൻ്റെ നിർദ്ദേശാനുസരണം
ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തിക,
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
കെ.സി രശ്മി, എംഡി റിജേഷ്, കെ എസ് പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരാണ് മാലിന്യം നീക്കം ചെയ്തത്.

മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും
ശിക്ഷാർഹമായ കുറ്റമാണെന്ന നിയമം നിലനിൽക്കേ
ഇത്തരം തെറ്റായ നടപടികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി  അറിയിച്ചു.