

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് സ് പള്ളിയിലെ സംയുക്ത തിരുനാൾ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറുമണിക്ക് വികാരി. ഫാദർ. ഫ്രാൻസിസ് നീലങ്കാവിൽ വിശുദ്ധ കുർബാനയുടെകാ ർമികനായി. രാവിലെ 10. 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ക്ക് ഫാദർ. പോൾ മുട്ടത്ത് മുഖ്യകാ ർമികനും ഫാദർ. സിജേഷ് വാതുക്കൽ സഹകാർമികനുമായി. ഫാദർ. അജിത്ത് കൊള്ളന്നൂർ സന്ദേശം നൽകി.

വൈകിട്ട് 4. 45 ന് ഫാദർ വർഗീസ് മേലിട്ടു പാലത്തിങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് അതിമനോഹരമായ തിരുനാൾ പ്രദക്ഷിണം നടക്കുകയുണ്ടായി. വികാരി ഫാദർ. ഫ്രാൻസിസ് നീലങ്കാവിൽ കൈ ക്കാരന്മാരായ സി.ജി. റാഫേൽ, സണ്ണി ചീരൻ,നിതിൻ ചാർലി, ജനറൽ കൺവീനർ സി.വി ജയ്സൺ, പി.ആർ.ഓ,എം
. എഫ് ജോയ് പ്രതിനിധി യോഗം സെക്രട്ടറി സിയോജ്. കെ. ജയിംസ് തുടങ്ങിയവർ പ്രദിക്ഷണത്തിന് നേതൃത്വം നൽകി.

തുടർന്ന് വർണ്ണ മഴ സംഘടിപ്പിക്കപ്പെട്ടു. നാളെ തിങ്കൾ രാവിലെ ആറിനു മരണമടഞ്ഞവർക്ക് വേണ്ടി വിശുദ്ധ കുർബാനയും വൈകീട്ട് ഏഴിന്, “പറന്നുയരാൻ ഒരു ചിറക് “എന്ന നാടകവും ഉണ്ടാകും.