Header 1 = sarovaram
Above Pot

ഗുരുവായൂരിലെ സ്വർണ കവർച്ച , പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു

ഗുരുവായൂർ : തമ്പുരാൻപടിയിലെ മൂന്നു കിലോ സ്വർണ കവർച്ച ക്കേസിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു .പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ് ഇതിനായി ഗുരുവായൂർ എ സി പി കെ ജി സുരേഷിൻറെ നേതൃത്വത്തിൽ മൂന്ന് സംഘമായാണ് അന്വേഷണം നടത്തുന്നത് .കഴിഞ്ഞ ദിവസമാണ് ആനത്താവളത്തിനടുത്ത് തമ്പുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ അശ്വതിയില്‍ കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടില്‍ ബാറുകളും ബിസ്‌ക്കറ്റുകളുമായി സൂക്ഷിച്ചിരുന്ന 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. .ബാലനും ഭാര്യ രുഗ്മണിയും വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ തൃശൂരിലേക്ക് സിനിമക്ക് പോയി രാത്രി 8.30ഓടെ തിരിച്ചെത്തിയതിനിടയിലാണ് മോഷണം നടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഡ്രൈവര്‍ ബ്രിജുവിനൊപ്പമാണ് ഇവര്‍ സിനിമക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

Astrologer

സംശയം തോന്നിയപ്പോള്‍ ഡ്രൈവര്‍ വീടിന് പിറകില്‍ പോയി നോക്കിയപ്പോഴാണ് ടെറസിലൂടെ ആരോ അകത്ത് കടന്നിട്ടുള്ളതായി മനസ്സിലായത്. ടെറസിലെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. അലമാരക്കുള്ളിലാണ് ലോക്കര്‍ സംവിധാനം ഒരുക്കിയിരുന്നത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ അകത്തുകയറി പരിശോധിക്കുന്നതും ബാഗുമായി മതില്‍ ചാടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം വ്യക്തമല്ല. 1968ല്‍ ആദ്യകാല പ്രവാസികള്‍ക്കൊപ്പം ഗള്‍ഫിലേക്ക് പോയ വ്യക്തിയാണ് ബാലന്‍. ഫുജൈറിയിലാണ് ലോഞ്ചിലെത്തിയത്. പാരമ്പര്യമായി സ്വര്‍ണാഭരണ നിര്‍മാണ രംഗത്തുള്ള ബാലന് . അജ്മാനില്‍ ശ്രീജയ എന്ന പേരില്‍ ജ്വല്ലറിയുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കായാണ് സ്വര്‍ണം വീട്ടില്‍തന്നെ സൂക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു

Vadasheri Footer