Above Pot

ശനിയാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ഗുരുവായൂരിൽ ദർശനം നടത്തിയത് ആയിരത്തോളം പേർ

ഗുരുവായൂർ : ഭക്തജന തിരക്ക് കാരണം ആയിരത്തോളം പേരാണ് ശനിയാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 13,36,640 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . ഇതടക്കം 48,63,260 രൂപയാണ് ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ലഭിച്ചത് .തുലാഭാരം വഴിപാട് വഴി 21,45,625 രൂപയും , 5,21,410 രൂപ യുടെ പാൽ പായസവും ,2,23,560 രൂപയുടെ നെയ് പായസവും , ഭക്തർ ശീട്ടാക്കി , 599 കുരുന്നുകൾക്കാണ് ചോറൂൺ നൽകിയത് ഇതിനു 59,900 രൂപയും ലഭിച്ചു. 12 വിവാഹങ്ങളും നടന്നു

Vadasheri Footer