Header 1 vadesheri (working)

വി കെയർ മെഡിക്കൽ ഷോപ്പിലെ കവർച്ച , കോട്ടാത്തല രാജേഷ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : വി കെയർ മെഡിക്കൽ ഷോപ്പിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കൊല്ലം കൊട്ടാരക്കര കോട്ടാത്തല കരിക്കാത്തിൽ പുത്തൻ വീട്ടിൽ രവീന്ദ്രൻ മകൻ അഭിലാഷ് എന്ന കോട്ടാത്തല രാജേഷ് 40 ആണ് അറസ്റ്റിലായത് .ആഗസ്റ്റ് 28ന് രാത്രിയാണ് ചാവക്കാട് ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന വി കെയർ മെഡിക്കൽ ഷോപ്പിൽ കവർച്ച നടന്നത് . പൂട്ട് കുത്തി പൊളിച്ചു ഒരുലക്ഷത്തി എൺപ്പത്തിഒമ്പതിനായിരം രൂപയാണ് കവർന്നത് .

First Paragraph Rugmini Regency (working)

ആളെ തിരിച്ചറിയാതിരിക്കാനായി മുഖം മറക്കുന്ന രീതിയിൽ മങ്കി ക്യാപ്പ്, മാസ്ക് , പി പി ഇ കിറ്റ് എന്നിവയും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും ധരിച്ചാണ് കവർച്ച നടത്തിയത് . പ്രതിയുടെ ദൃശ്യങ്ങൽ സമീപ ജില്ലകളിലെ പോലീസ് വിഭാഗങ്ങൾ ക്ക് അയച്ചുകൊടുത്തതിൽ നൂറിലധികം മോഷണം നടത്തുകയും പത്ത് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത അഭിലാഷ് എന്ന കോട്ടത്തല രാജേഷ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് ഇയാൾ എവിടെയാണെന്ന അന്വേഷണത്തിൽ ആണ് എറണാകുളം നോർത്ത് മേൽപാലത്തിന് സമീപമുള്ള ലോഡ്ജിൽ നിന്ന് ഇന്നലെ ഉച്ചയോടെ അതിസാഹസികമായി കീഴ്പെടുത്തി പിടികൂടിയത് ജില്ലാ പോലീസ് മേധാവിആർ ആദിത്യ , ഗുരൂവായൂർ എ സി പി . കെ ജി സുരേഷ് എന്നിവരുടെ നിർദേശ പ്രകാരം ചാവക്കാട് എസ് എച് ഒ വിപിൻകെ വേണുഗോപാൽ, എസ്സ്.ഐെ മാരായ വിജിത്ത്, കണ്ണൻ, എ എസ് ഐ സജീവൻ, എസ് സി പി ഒ മാരായ ഹംദ്, പ്രജീഷ് സി പി ഒ മാരായ മെൽവിൻ, ജയകൃഷ്ണൻ, ആഷിഷ്, പ്രദീപ്, ജെ.വി വിനീത്, അഖിൽ അർജുൻ തുടങ്ങിയവർ ഉൽപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്