
കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായിഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 28) ഇല്ലം നിറ. വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ ചടങ്ങിനുള്ള കതിർ കറ്റകൾ എത്തി.അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു.

ദേവസ്വം ഭരണസമിതി അംഗം ശ്രീ .സി .മനോജ് ഏറ്റുവാങ്ങി. അഴീക്കൽ കുടുംബാംഗം വിജയൻ നായർ, മനയം കുടുംബാംഗം കൃഷ്ണകുമാർ ,ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സുശീല, സി.എസ്.ഒ മോഹൻകുമാർ, മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
