Madhavam header
Above Pot

കാസർകോട്​ പാണത്തൂരിൽ വിവാഹ ബസ്​ മറിഞ്ഞ് അഞ്ച് മരണം , നിരവധി പേർക്ക് പരിക്കേറ്റു

p>കാഞ്ഞങ്ങാട്​: കാസർകോട്​ പാണത്തൂരിൽ വിവാഹ ബസ്​ മറിഞ്ഞ്​ നിരവധി പേർക്ക് ഗുരുതര പരിക്ക്. അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്​. കർണ്ണാടക ഈശ്വരമംഗലത്തു നിന്ന്​ വന്ന ബസാണ്​ പാണത്തൂർ പരിയാരത്ത്​ വീടിന്​ മുകളിലേക്ക്​ മറിഞ്ഞത്​. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ്​ വിവരം. ഇവരെ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Astrologer

ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്​. ബസ്സില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ എർപ്പെട്ടു. ആറുപേരുടെ നില അതീവ ഗുരുതരമാണ്​. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

Vadasheri Footer