Header 1 = sarovaram
Above Pot

ഗുരുവായൂരില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം ലബോറട്ടറി പരിശോധന നടത്തണം

ഗുരുവായൂര്‍: കേന്ദ്ര ഗവൺമെന്റ് പാർലമെൻറിൽ വെച്ച രേഖ പ്രകാരം 21 നദികൾ കേരളത്തിൽ അതി മലിനപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ നദീജലങ്ങളിലെ ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് പരിശോധിച്ചാണ് നദികൾ മലിനമാണെന്ന് കണ്ടെത്തിയിട്ടുള്ളത് ഇതു പ്രകാരം നമ്മുടെ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്ന കരുവന്നൂർ പുഴയും മലിനീകരണ പട്ടികയിലുണ്ട്. ഈ സാഹചര്യത്തിൽ പതിനായിരകണക്കിനാളുകൾ കുടിവെള്ളമായി ഉപയോഗിക്കുന്ന കരുവന്നൂർ പുഴയിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ചും, ഏത് തരം ശുദ്ധീകരണമാണ് നടത്തുന്നത് എന്നതിനെ കുറിച്ചും ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാരും, നഗരസഭകളും തയ്യറാകണമെന്ന് പാരാവകാശ വേദി ആവര്യപ്പെട്ടു.

.ഇതിൽ വ്യവസായിക മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ സാധാരണ നിലയിൽ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചാലും ഇത് കുടിക്കാൻ കഴിയില്ല എന്നാണ് പറയപെടുന്നത്. ആയതിനാൽ വിതരണം ചെയ്യുന്ന വെള്ളം ക്രത്യമായ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കി മാത്രം ജനങ്ങൾക്ക് കുടിക്കാനായി വിതരണം ചെയ്യാൻ വാട്ടർ അതോറിറ്റി തയ്യറാകണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു. ഗുരുവായൂർ, ചാവക്കാട് നഗരസഭകൾക്കും നിരവധി പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് കരുവന്നൂർ പുഴയിൽ നിന്നാണെന്നിരിക്കെ പുഴയെ അതി മലിനീകരണം നേരിട്ട നദികളുടെ പട്ടികയിലാണ് കേന്ദ്രം ഉൾപെടുത്തിയീട്ടുള്ളത് എന്നത് ഏറെ ഗൗരവത്തോടെ നമ്മൾ കാണേണ്ട ഒന്നാണെന്നും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇക്കാര്യം പരിശോധിക്കാൻ വേണ്ട ഇടപെടൽ നടത്താൻ എല്ലാ ജനപ്രതിനിധികളും മുന്നോട്ട് വരണമെന്നും നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു .

Astrologer

ടി.എൻ.പ്രതാപൻ എം.പി.യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് നദികളിലെ മലിനീകരണം സംബന്ധിച്ച ആധികാരിക രേഖ കേന്ദ്ര ജല ശക്തി മന്ത്രി രത്തൻ ലാൽ കട്ടാരിയ ലോക്സഭയിൽ സമർപ്പിച്ചിട്ടുള്ളത്.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം ഇന്ത്യയൊട്ടാകെ 351 നദികളെയാണ് അതി മലിനീകരണം നേരിട്ട നദികളുടെ പട്ടികയിലുൾപെടുത്തീയീട്ടുള്ളത്.

Vadasheri Footer