Header 1 vadesheri (working)

യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഗുരുവായൂർ നഗരസഭ തൈക്കാട് ഭഗത് സിംഗ് ഗ്രൗണ്ടിനായി അഹോരാത്രം പ്രയത്നിച്ച മുൻ ജനപ്രതിനിധികളെ അവഗണിച്ചു എന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ പ്രതിഷേധം നടത്തി. ഈ അടിയന്തര വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതിൽ ചെയർമാൻ വിസമ്മതം നൽകിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.

First Paragraph Rugmini Regency (working)

2003 -2004 കാലഘട്ടത്തിൽ തൈക്കാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ജോയ് ചെറിയാന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് യുവാക്കളുടെ ചിരകാല അഭിലാഷമായ കളിസ്ഥലം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അന്നത്തെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ആർ. എൻ.കുഞ്ഞു മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കളിസ്ഥലത്തിനായി ഭൂമി വാങ്ങുവാൻ ഫണ്ട് അനുവദിച്ചത്. എന്നാൽ ഇപ്പോൾ പണി പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ കളിസ്ഥലത്തിനു വേണ്ടി പ്രയത്നിച്ചവരെ ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടുത്താതെ അവഗണിക്കുകയും അപമാനിക്കുകയുമാണ് ചെയ്തതെന്ന് യുഡിഎഫ് കൗൺസിലർ കെ. പി. ഉദയൻ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

എന്നാൽ കളി സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്തവരെ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുകയും ഇത് ജനാധിപത്യ മര്യാദയല്ലെന്നും യുവാക്കളുടെ സന്തോഷത്തിൽ പങ്കുചേർന്ന് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർമായ ബി.വി ജോയ്, വി കെ സുജിത്ത്, കെപിഎ റഷീദ്,കെ. എം. മെഹറൂഫ്, ജീഷ്മ സുജിത്ത്, വിൻസി ജോഷി,ഷെഫീന, മാഗി ആൽബർട്ട് , അജിത എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

അതെ സമയം നഗരസഭ ആരെയും മനപ്പൂർവ്വം അവഗണിച്ചിട്ടില്ലെന്നും നോട്ടീസ് മുൻപ് തന്നെ അച്ചടിച്ചതാണെന്നും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു . സംഘാടകസമിതി യോഗത്തിൽ ഉയർന്ന നിർദ്ദേശത്തെ തുടർന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആദരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റുതരത്തിലുള്ള പ്രസ്താവനകൾ വെറും രാഷ്ട്രീയപ്രേരീതമാണെന്ന് അദ്ദേഹം പറഞ്ഞു. നഗര സഭയുടെ തൈക്കാട് ഭഗത് സിങ് ഗ്രൗണ്ട് ഞായറാഴ്ച രാവിലെ 10 ന് വി അബ്ദു റഹിമാൻ ഉൽഘാടനം ചെയ്യും മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിക്കും ,ടി എൻ പ്രതാപൻ എം പി ,എൻ കെ അക്ബർ എൽ എൽ എ തുടങ്ങിയവർ സംബന്ധിക്കും .