Post Header (woking) vadesheri

കെ.കരുണാകരൻ്റെ ജന്മദിനത്തിൽ അന്നദാനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ചേമ്പർ ഓഫ് കോമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായി മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശൂർ മെയിൽ വാരികയുടെ നേതൃത്വത്തിൽ പായസ മടക്കമുള്ള അന്നദാനം നടത്തി. ചടങ്ങ് മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

ചേമ്പർ ഓഫ് കോമേഴ്സ് ഭാരവാഹികളായ രവി ച ങ്കത്ത്, പി മുരളീധര കൈമൾ, അകമ്പടി മുരളി, പാലിയത്ത് വസന്ത മണി,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ഇൻകാസ് ഗ്ലോബൽ സെക്രട്ടറി കെ.എച്ച് താഹിർ, കോൺഗ്രസ്സ് നേതാക്കളായ ആർ.രവികുമാർ, സി.എ ഗോപപ്രതാപൻ, ഓ.കെ ആർ മണികണ്ഠൻ, കെ.പി എ റഷീദ്, ബാലൻ വാറനാട്ട്, ശിവൻ പാലിയത്ത്, നളിനാക്ഷൻ ഇരട്ടപ്പുഴ, സി.എസ് സൂരജ്, നിഖിൽ ജി.കൃഷ്ണൻ, വി.കെ ജയരാജ്, ആർ.രാജഗോപാൽ,കെ.എൻ ശ്രീധരൻ നമ്പൂതിരി, എം.പി ശശിധരൻ, സി.ജെ റെയ്മണ്ട്, ടി.വി കൃഷ്ണദാസ്, എന്നിവർ പ്രസംഗിച്ചു

Second Paragraph  Rugmini (working)