Header 1 vadesheri (working)

കര്‍ഷകസമരത്തെ പിന്തുണച്ച് ചാവക്കാട് നഗര സഭയിൽ ഭരണ പക്ഷത്തിന്റെയും, പ്രതിപക്ഷത്തിന്റെയും വെവ്വേറെ പ്രമേയങ്ങള്‍

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : കര്‍ഷകസമരത്തെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകളെ എതിര്‍ത്തും ചാവക്കാട് നഗരസഭ കൗണ്‍സില്‍യോഗത്തില്‍ ഭരണ- പ്രതിപക്ഷം വെവ്വേറെ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എല്‍.ഡി.എഫിനായി പി.കെ.രാധാകൃഷ്ണന്‍ പ്രമേയത്തിന്റെ അവതാരകനും എ.വി.മുഹമ്മദ് അന്‍വര്‍ അനുവാദകനുമായപ്പോള്‍ യു.ഡി.എഫിന് കെ.വി. സത്താര്‍ അവതാരകനും സുപ്രിയ രാമചന്ദ്രന്‍ അനുവാദകയുമായി. രണ്ട് പ്രമേയങ്ങളും കൗണ്‍സില്‍ ഐക്യകണ്‌ഠ്യേനെ പാസാക്കി.

Second Paragraph  Amabdi Hadicrafts (working)

നഗരസഭ രണ്ടാം വാര്‍ഡിലെ വൃദ്ധദമ്പതിമാരായ കാണാംകോട്ട് കുമാരനും ഭാര്യ പ്രേമക്കും നഗരസഭയുടെ ആശ്രയ ഭവനത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുറി താത്ക്കാലികമായി അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. നഗരസഭ പത്താം വാര്‍ഡില്‍ കോഴിക്കുളങ്ങര -പുന്ന റോഡില്‍ നിന്നും ആരംഭിച്ച് കോമരത്തുംവീട് തറവാട്ട് അമ്പലം വരെയുള്ള പൊതുവഴി, പോക്കര്‍ റോഡ്, ഒമ്പതാം വാര്‍ഡില്‍ ഹെറിറ്റേജ് ഗാര്‍ഡന്‍ റോഡ് എന്നിവ നഗരസഭ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് യോഗത്തില്‍ അധ്യക്ഷയായി.