അഡ്വ.ഏ.ഡി.ബെന്നിക്ക്‌ കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.

Above Post Pazhidam (working)

കൊച്ചി : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു .കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ, എറണാകുളം അദ്ധ്യാപക ഭവനിൽ സംഘടിപിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ വെച്ചാണ് എറണാകുളം എം.എൽ.എ. ടി.ജെ.വിനോദ്, അഡ്വ.ഏ.ഡി. ബെന്നിക്ക് പുരസ്കാരം സമ്മാനിച്ചത്

Poonthanam
Rugmani 700-200

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു് സജീവമായി ഇടപെട്ടുവരുന്നു.സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്‌ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.പത്മവ്യൂഹം ഭേദിച്ച് എന്ന അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാകുന്നു.

Vasudev Inn

യോഗത്തിൽ സംഘടനാ പ്രസിഡൻറ് അനു സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷീബ സാമുവൽ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.പി.എ.പൗരൻ ,വിൽസൻ പണ്ടാരവളപ്പിൽ കെ.സി.കാർത്തികേയൻ, എലിസബത്ത് ജോർജ്, സുനിൽകുമാർ.എൻ.എസ്എന്നിവർ പ്രസംഗിച്ചു.