
കരി വീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം

ഗുരുവായൂർ : പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം കൊമ്പൻമാരായ വിനായകൻ , ജൂനിയർ വിഷ്ണു എന്നിവർക്ക്
ഔഷധ ചോറുരുളനൽകിയായിരുന്നു ഉദ്ഘാടനം. തുടർന്ന് മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായി. .എൻ.കെ അക്ബർ എം എൽ എ മുഖ്യാതിഥിയായി.വാർഡ് കൗൺസിലർ ശൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ , .കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ.എം.എൻ.ദേവൻ നമ്പൂതിരി ഡോ.കെ.വിവേക് ,ദേവസ്വം വെറ്ററിനറി സർജൻ ചാരുജിത്ത് നാരായണൻ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം .സി .മനോജ് സ്വാഗതവും ജീവധനം വിഭാഗം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.